ദവാദ്മി പക്ഷാഘാതത്തെതുടര്‍ന്ന് ആശുപത്രിയിലായിരുന്ന കണ്ണൂർ പെരളശ്ശേരി സ്വദേശി നൗഷാദിന് തുടര്‍ചികിത്സക്കായി ദവാദ്മി കേളിയുടെ സഹായഹസ്തം. ബിജാദിയയിലെ വ്യാപാര സ്ഥാപനത്തില്‍ ജോലി ചെയ്യവെയായിരുന്നു പക്ഷാഘാതത്തെ തുടര്‍ന്ന് നൗഷാദ് ആശുപത്രിയിലാകുന്നത്.
ദവാദ്മി ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ നൗഷാദിനെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. ചികിത്സയില്‍ മാറ്റം അനുഭവപ്പെട്ടതിനെതുടര്‍ന്ന് തുടർചികിത്സക്കായി നാട്ടിലേക്ക് പോകുന്നതിനായി കേളി പ്രവർത്തകരോട് സഹായം അഭ്യർത്ഥിക്കുകയായിരുന്നു.
തുടർന്ന് കേളി രക്ഷാസമിതി അംഗങ്ങളും മറ്റു ഭാരവാഹികളും ചേർന്ന് ചികിത്സക്കായി സ്വരൂപിക്കുകയായിരുന്നു. നൗഷാദിനെ സന്ദർശിച്ച് കേളി രക്ഷാധികാരി അബ്ദുൽ സലാം താനൂർ തുക കൈമാറി. വീൽ ചെയർ സഹായത്തോടെ കഴിഞ്ഞ ദിവസം സഹോദരനൊപ്പം നാട്ടിലേക്കെത്തിയ നൗഷാദ് തുടര്‍ചികിത്സ തേടി. ദവാദ്മി കേളി അംഗങ്ങൾക്കും പരിചരിച്ച ആശുപത്രി ജീവനക്കാര്‍ക്കും നൗഷാദ് നന്ദി അറിയിച്ചു.