റായ്പൂര്‍: ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ കേവല ഭൂരിപക്ഷം കടന്നു മുന്നേറുന്നു. തുടക്കം മുതല്‍ ബിജെപി മുന്നിലായിരുന്നു. 81 സീറ്റുകളില്‍ എന്‍ഡിഎ 46 ഇടത്ത് മുന്നിലാണ്. ഭരണ കക്ഷിയായ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ നേതൃത്വത്തിലുള്ള ഇന്ത്യാ മുന്നണി 32 സീറ്റുകളിലും മുന്നിലെത്തി. മറ്റു പാര്‍ട്ടികള്‍ മൂന്ന് സീറ്റിലും മുന്നിട്ടു നില്ക്കുന്നു. വോട്ടെണ്ണല്‍ അവസാനത്തോട് അടുക്കുമ്പോള്‍ ബിജെപി സഖ്യം ജാര്‍ഖണ്ഡില്‍ ഭരണം ഏതാണ്ട് ഉറപ്പിച്ചു. കടുത്ത മത്സരം നടന്ന ജാര്‍ഖണ്ഡില്‍ ഭരണം നിലനിര്‍ത്തുമെന്ന ആത്മവിശ്വാസത്തിലായിരുന്നു ഇന്ത്യാ മുന്നണി.
2019ല്‍ നേടിയ 48 സീറ്റുകളില്‍ 16 സീറ്റും ഇന്ത്യാ മുന്നണിക്ക് നഷ്ടമാകുന്ന നിലയാണിപ്പോള്‍. ബിജെപി സഖ്യം ഇത്തവണ അധികമായി 19 സീറ്റുകളില്‍ കൂടി മുന്നിലെത്തി.