Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Sunday, July 20
    Breaking:
    • ഭാവി വധുവിനെ കാണാൻ 500 മൈൽ ഡ്രൈവ് ചെയ്ത യുവാവിനെ സ്വീകരിച്ചത് ഭർത്താവ്
    • അന്താരാഷ്ട്ര മാധ്യമ ശ്രദ്ധ നേടി ഖത്തർ മധ്യസ്ഥത വഹിച്ച ഡിആർസി- കോംഗോ റിവർ അലയൻസ് കരാർ
    • കുവൈത്തിൽ സെക്കണ്ടറി ചോദ്യപേപ്പർ ചോര്‍ത്തി: പ്രസ്സ് മേധാവിക്ക് മൂന്ന് വർഷം തടവ്, അധ്യാപികയ്ക്കും ജീവനക്കാരനും ആറ് മാസം
    • കടുത്ത പോഷകാഹാരക്കുറവ് മൂലം ഗാസയിൽ നാലു വയസ്സുകാരി മരണപ്പെട്ടു
    • റിലീഫ് വിതരണ കേന്ദ്രങ്ങളില്‍ വീണ്ടും ഇസ്രായില്‍ വെടിവെപ്പ്; 73 പേര്‍ കൊല്ലപ്പെട്ടു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Edits Picks

    റിലീഫ് വിതരണ കേന്ദ്രങ്ങളില്‍ വീണ്ടും ഇസ്രായില്‍ വെടിവെപ്പ്; 73 പേര്‍ കൊല്ലപ്പെട്ടു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്20/07/2025 Edits Picks 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഇസ്രായില്‍ സൈന്യം നടത്തിയ വെടിവെപ്പിനെ തുടര്‍ന്ന് ഗാസയില്‍ ഭക്ഷണത്തിനായി റിലീഫ് വിതരണ കേന്ദ്രത്തിലെത്തിയവര്‍ ചിതറിയോടുന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഗാസ യുദ്ധം ഉടനടി അവസാനിപ്പിക്കണമെന്ന് ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ

    ജിദ്ദ – ഗാസ യുദ്ധം ഉടനടി അവസാനിപ്പിക്കണമെന്ന് ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ ആവശ്യപ്പെട്ടു. ഗാസ യുദ്ധത്തിന്റെ മൃഗീയതയെ ലിയോ മാര്‍പ്പാപ്പ അപലപിച്ചു. ഗാസയില്‍ വിവേചനരഹിതമായ ബലപ്രയോഗം അവസാനിപ്പിക്കണമെന്ന്, ഇസ്രായില്‍ സൈന്യം ഗാസയിലെ കത്തോലിക്കാ ചര്‍ച്ചിനു നേരെ നടത്തിയ മാരകമായ ആക്രമണത്തിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ഇന്ന് നടത്തിയ പ്രസംഗത്തില്‍ പോപ്പ് ആഹ്വാനം ചെയ്തു. യുദ്ധത്തിന്റെ ക്രൂരത ഉടനടി അവസാനിപ്പിക്കാനും സംഘര്‍ഷത്തിന് സമാധാനപരമായ പരിഹാരം കാണാനും ഞാന്‍ വീണ്ടും ആവശ്യപ്പെടുന്നു – റോമിനടുത്തുള്ള മാര്‍പ്പാപ്പയുടെ വേനല്‍ക്കാല വസതിയായ കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോയില്‍ ആഞ്ചലസ് പ്രാര്‍ഥനയുടെ അവസാനം ലിയോ പതിനാലാമന്‍ പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    വ്യാഴാഴ്ച ഗാസയില്‍ ചര്‍ച്ചിനു നേരെയുണ്ടായ ആക്രമണത്തിനു ശേഷം ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി പോപ്പ് ടെലിഫോണില്‍ സംസാരിച്ചിരുന്നു. ഹോളി ഫാമിലി ചര്‍ച്ചിനു നേരെയുണ്ടായ ആക്രമണത്തില്‍ തന്റെ അഗാധമായ ദുഃഖം മാര്‍പ്പാപ്പ പ്രകടിപ്പിച്ചു. ഭവനരഹിതരായ 600 ഓളം ആളുകള്‍ക്ക് ചര്‍ച്ചില്‍ അഭയം നല്‍കിയിരുന്നു. ഇവരില്‍ ഭൂരിഭാഗവും കുട്ടികളാണ്. വികലാംഗരായ ഡസന്‍ കണക്കിന് ആളുകളും കൂട്ടത്തിലുണ്ട്. നാശനഷ്ടങ്ങളിലും സിവിലിയന്‍ മരണങ്ങളിലും ഇസ്രായില്‍ അഗാധമായ ദുഃഖം പ്രകടിപ്പിച്ചു. ആക്രമണത്തെ കുറിച്ച് സൈന്യം അന്വേഷിക്കുന്നുണ്ടെന്ന് ഇസ്രായില്‍ കൂട്ടിച്ചേര്‍ത്തു.


    നിര്‍ഭാഗ്യവശാല്‍, ഈ പ്രവൃത്തി ഗാസയിലെ സിവിലിയന്‍ ജനതക്കും ആരാധനാലയങ്ങള്‍ക്കും നേരെയുള്ള തുടര്‍ച്ചയായ സൈനിക ആക്രമണങ്ങള്‍ക്ക് ആക്കം കൂട്ടുന്നതായി മാര്‍പ്പാപ്പ ഇന്ന് പറഞ്ഞു. മാനുഷിക നിയമം പാലിക്കാനും സിവിലിയന്മാരെ സംരക്ഷിക്കാനുള്ള ബാധ്യത മാനിക്കാനും കൂട്ടായ ശിക്ഷ തടയാനും വിവേചനരഹിതമായ ബലപ്രയോഗം വിലക്കാനും ജനങ്ങളെ നിര്‍ബന്ധിതമായി കുടിയിറക്കുന്നത് തടയാനും അന്താരാഷ്ട്ര സമൂഹത്തോട് ഞാന്‍ അഭ്യര്‍ഥിക്കുന്നു – മാര്‍പ്പാപ്പ കൂട്ടിച്ചേര്‍ത്തു. ഇരുപത്തിരണ്ടാം മാസത്തിലേക്ക് കടക്കുന്ന യുദ്ധത്തില്‍, ഇരുപതു ലക്ഷത്തിലധികം വരുന്ന ഗാസ ജനസംഖ്യയില്‍ ഭൂരിഭാഗവും ഒരിക്കലെങ്കിലും പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായിട്ടുണ്ട്. അധിക പേരും പലതവണ ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് ആവര്‍ത്തിച്ച് പലായനത്തിന് നിര്‍ബന്ധിതരായി.


    അതിനിടെ, ഉത്തര, ദക്ഷിണ ഗാസയില്‍ റിലീഫ് വിതരണ കേന്ദ്രങ്ങളില്‍ ഭക്ഷ്യസഹായത്തിനായി കാത്തുനില്‍ക്കുകയായിരുന്ന കുട്ടികള്‍ അടക്കമുള്ളവര്‍ക്കു നേരെ ഇസ്രായില്‍ സൈന്യം ഇന്ന് നടത്തിയ വെടിവെപ്പിലും ഷെല്ലാക്രമണത്തിലും എഴുപത്തിമൂന്ന് ഫലസ്തീനികള്‍ കൊല്ലപ്പെടുകയും ഡസന്‍ കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

    2023 ഒക്ടോബര്‍ മുതല്‍ ഗാസയില്‍ തുടരുന്ന ഇസ്രായിലി ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 58,895 ആയി ഉയര്‍ന്നതായി ഫലസ്തീന്‍ മെഡിക്കല്‍ വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 1,40,980 പേര്‍ക്ക് പരിക്കേറ്റു. ഗാസയുടെ വിവിധ പ്രദേശങ്ങളിലെ വീടുകള്‍, ടെന്റുകള്‍, ഫലസ്തീന്‍നികളുടെ ഒത്തുചേരലുകള്‍ എന്നിവ ലക്ഷ്യമിട്ട് ഇസ്രായില്‍ സൈന്യം നടത്തിയ ആക്രമണങ്ങളുടെ ഫലമായി കഴിഞ്ഞ 24 മണിക്കൂറിനിടെ ഏകദേശം 130 രക്തസാക്ഷികളെയും 495 പരിക്കേറ്റവരെയും ഗാസയിലെ ആശുപത്രികളില്‍ എത്തിച്ചതായും മെഡിക്കല്‍ വൃത്തങ്ങള്‍ പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Gaza Israel Peace pope War
    Latest News
    ഭാവി വധുവിനെ കാണാൻ 500 മൈൽ ഡ്രൈവ് ചെയ്ത യുവാവിനെ സ്വീകരിച്ചത് ഭർത്താവ്
    20/07/2025
    അന്താരാഷ്ട്ര മാധ്യമ ശ്രദ്ധ നേടി ഖത്തർ മധ്യസ്ഥത വഹിച്ച ഡിആർസി- കോംഗോ റിവർ അലയൻസ് കരാർ
    20/07/2025
    കുവൈത്തിൽ സെക്കണ്ടറി ചോദ്യപേപ്പർ ചോര്‍ത്തി: പ്രസ്സ് മേധാവിക്ക് മൂന്ന് വർഷം തടവ്, അധ്യാപികയ്ക്കും ജീവനക്കാരനും ആറ് മാസം
    20/07/2025
    കടുത്ത പോഷകാഹാരക്കുറവ് മൂലം ഗാസയിൽ നാലു വയസ്സുകാരി മരണപ്പെട്ടു
    20/07/2025
    റിലീഫ് വിതരണ കേന്ദ്രങ്ങളില്‍ വീണ്ടും ഇസ്രായില്‍ വെടിവെപ്പ്; 73 പേര്‍ കൊല്ലപ്പെട്ടു
    20/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.