കുവൈത്ത്- കുവൈത്തിൽ മലയാളി നഴ്സുമാരായ ദമ്പതികളെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ജാബിർ ആശുപത്രിയിലെ നഴ്‌സായ കണ്ണൂർ സ്വദേശി സൂരജ്, ഡിഫൻസിൽ നഴ്‌സായ എറണാകുളം കീഴില്ലം സ്വദേശി ഭാര്യ ബിൻസി എന്നിവരെയാണ് അബ്ബാസിയായിലെ താമസിക്കുന്ന ഫ്ലാറ്റിൽ മരിച്ച നിലയിൽ ഇന്ന് രാവിലെ കണ്ടെത്തിയത്.
വഴക്കിനിടെ ഇരുവരും പരസ്പരം കുത്തിയാണ് മരണം സംഭവിച്ചത് എന്നാണ് വിവരം. ഇരുവരും ഇന്നലെ രാത്രിയാണ് ഡ്യൂട്ടി കഴിഞ്ഞെത്തിയത്. ഇതിന് ശേഷം ഇരുവരും തർക്കിക്കുന്നതായി അയൽവാസികൾ പറഞ്ഞിരുന്നു. രാവിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥൻ വന്നു നോക്കിയപ്പോഴാണ് ഇരുവരെയും മരിച്ചതായി കണ്ടെത്തിയത്. ഇരുവരുടെയും കൈകളിൽ കത്തിയുണ്ടായിരുന്നു എന്നും വിവരമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group